
ബാലരാമപുരം: നേമം ഗവ.യു.പി.എസിൽ അറബിഭാഷാ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ അദ്ധ്യക്ഷത വഹിച്ചു.അറബിഭാഷാ പണ്ഡിതനും കവിയും അദ്ധ്യാപകനുമായ മുഹമ്മദ് നൂഹിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാലയത്തിൽ നടപ്പാക്കുന്ന പുസ്തകച്ചുമരിലേക്കുള്ള പുസ്തകങ്ങൾ സീനിയർ അദ്ധ്യാപിക എം.ആർ.സൗമ്യ ഏറ്റുവാങ്ങി. അദ്ധ്യാപകരായ എം.മുഹമ്മദ്,നൗഷാദ്.പി,രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.