palaya

തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പ്രഥമ യോഗം സംഘടിപ്പിച്ചു.കെ.പി.സി.സി പോഷക സംഘടനയായി പ്രഖ്യാപിച്ചതിനുശേഷമുള്ള യോഗം കഴിഞ്ഞ ദിവസം തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നടന്നത്.സംഘടനാ രക്ഷാധികാരി ചെറിയാൻ ഫിലിം ഉദ്ഘാടനം ചെയ്തു.സണ്ണി കുരുവിള അദ്ധ്യക്ഷത വഹിച്ചു.പാളയം അശോക് നേതൃത്വം നൽകി.ജില്ലാ പ്രസിഡന്റുമാരായ എ.എം.ഷമീർഖാൻ,ഷാനവാസ് പെരിങ്ങമ്മല,ജോയിസ് ജോസഫ്,ഫറൂക്ക്,സതീഷൻ,ഗഫൂർ,ഫൈസൽ,ജില്ലാ ഭാരവാഹികളായ ഷാജി കുര്യാത്തി,സന്തോഷ്,വേണുഗോപാലകൃഷ്ണൻ,സുഭാഷ്,ശ്രീലാൽ സോണി,വനിതാ പ്രസിഡന്റ് സതി കുമാരി തുടങ്ങിയവർ പങ്കെടുത്തു.