
ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പള്ളിച്ചൽ വാർഡിൽ 31 വരെ നടക്കുന്ന ശുചീകരണവാരാചരണം പ്രാവച്ചമ്പലത്ത് ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ കെ.തമ്പി,ഇ.ബി വിനോദ് കുമാർ, ശാരിക, ഗീത തുടങ്ങിയവർ സംബന്ധിച്ചു. വാർഡിലെ പൊതു സ്ഥലങ്ങൾ, ഇടവഴികൾ എന്നീ സ്ഥലങ്ങൾ ശുചീകരിക്കുമെന്ന് മെമ്പർ അറിയിച്ചു.