
ശിവഗിരി : ശിവഗിരി മഹാതീർത്ഥാടന നവതിയോടനുബന്ധിച്ച് ശിവഗിരി മഠത്തിനും പരിസര പ്രദേശങ്ങൾക്കും രാത്രിയിൽ വർണ്ണപ്രഭ ചൊരിഞ്ഞുകൊണ്ടുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ സജ്ജമായി. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ,ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർമാൻ മണി രാജൻ,പ്രദീപ്, സുദർശനൻ, പ്രസാദ് .ബി, സജീവ് ലാൽ .എസ്, ബൈജു .എസ്. ആർ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിടങ്ങളും വൃക്ഷശിഖരങ്ങളും കാഴ്ചക്കാരുടെ മനംമയക്കുംവിധം ദീപാലകൃതമായി. നിത്യേനയുള്ള കലാപരിപാടികളും ശിവഗിരിയിലേക്ക് എത്തുന്ന ഗുരുഭക്തരെ ആകർഷിക്കുന്നു. ഒരുമാസത്തെ പരിശ്രമഫലമാണ് ഈ അലങ്കാരങ്ങൾ.