തിരുവനന്തപുരം:നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘവുമായി പോസ്റ്റൽ ടെലികോം ബി.എസ്.എൻ.എൽ എംപ്ളോയീസ് സഹകരണ സംഘത്തിന് ഒരു ബന്ധവുമില്ലെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) അറിയിച്ചു. കഴിഞ്ഞ വർഷത്തിൽ 207 കോടി രൂപ പ്രവർത്തന മൂലധനവും 201 കോടി രൂപ നിക്ഷേപവുമുള്ള 85 വർഷത്തെ പാരമ്പര്യമുള്ള സഹകരണ സംഘമാണ് പോസ്റ്റൽ ടെലികോം ബി.എസ്.എൻ.എൽ എംപ്ളോയീസ് സഹകരണ സംഘമെന്നും മറ്റ് സംഘങ്ങളിൽ നടക്കുന്ന ക്രമക്കേടുകളുമായോ പണമിടപാടുകളുമായോ സംഘത്തിന് യാതൊരു ബന്ധവുമില്ലെന്നും കേരള കോ- ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എൻ.വിനോദ് കുമാറും സെക്രട്ടറി വി.വിജയകുമാറും അറിയിച്ചു.