മുടപുരം :കേരള കർഷകത്തൊഴിലാളി യൂണിയൻ ( ബി.കെ.എം.യു) ചിറയിൻകീഴ് മണ്ഡലം സമ്മേളനം 27 ന് രാവിലെ 9 ന് പെരുങ്ങുഴി അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് .ബി.ഇടമന ,ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് ,എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കോരാണി വിജു,സെക്രട്ടറി ടി.സുനിൽ,കിസാൻസഭ മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ,സെക്രട്ടറി എം.അനിൽ , ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് ഓമന ശശി,സെക്രട്ടറി എസ്.വിജയദാസ്, സംഘാടക സമിതി ചെയർമാൻ എം.എഫ്.എ.സി അജയൻ,കൺവീനർ വിനോദ് തുടങ്ങിയവർ പങ്കെടുക്കും.