pinarayi

തിരുവനന്തപുരം: ചരിത്രത്തെ അപനിർമ്മിക്കാനും വ്യാജചരിത്രം പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോട്ടയ്‌ക്കകത്ത് സെൻട്രൽ ആർക്കൈവ്‌സിൽ താളിയോല മ്യൂസിയത്തിന്റെ ഉദ്ഘാടനം

നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവും പൈതൃകവും സംരക്ഷിച്ച് വസ്‌തുനിഷ്‌ഠമായ ചരിത്രപഠനത്തിന് സാഹചര്യം സൃഷ്‌ടിക്കപ്പെടണം.സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേയ്‌ക്കും നുണലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നുപറയുന്നതുപോലെ യഥാർത്ഥ ചരിത്രരേഖകൾ വെളിപ്പെടും മുമ്പേ വ്യാജ ചരിത്രം വിരൽത്തുമ്പിലെത്തുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.താളിയോല മ്യൂസിയത്തിന്റെ രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് അദ്ധ്യക്ഷനായ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മന്ത്രി ആന്റണി രാജു,അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു,കൗൺസിലർ പി.രാജേന്ദ്രൻ നായർ, കേരളചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ആർ.ചന്ദ്രൻപിള്ള,പുരാരേഖ വകുപ്പ് ഡയറക്‌ടർ ജെ.രജികുമാർ തുടങ്ങിയവർ പങ്കെടുത്തു.