
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരത്തിന് നടൻ കുഞ്ചൻ അർഹനായി. 10,001 രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് പുരസ്‌കാരം. പ്രേംനസീർ കർമ്മതേജസ് പുരസ്‌കാരം മജീഷ്യൻ ഗോപിനാഥ് മുതുകാടിന് ലഭിച്ചു. പ്രേംനസീറിന്റെ 34ാം ചരമവാർഷികമായ ജനുവരി 16ന് വൈകിട്ട് 6.30ന് പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്‌പീക്കർ എ.എൻ. ഷംസീർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് പ്രേംനസീർ സ്‌മൃതി അരങ്ങേറുമെന്ന് ജൂറി ചെയർമാൻ വഞ്ചിയൂർ പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.