p

തിരുവനന്തപുരം: പുതുവർഷത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ 1,500 കോടി രൂപ കൂടി വായ്പയെടുക്കും. ഇതോടെ ഇൗ വർഷം എടുത്ത പൊതുവായ്പ 17,196 കോടിയാകും. ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, വൈദ്യുതി മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ 4,060 കോടി കൂടി വായ്പയെടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.