മുരുക്കുംപുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശ്രാസ്ത്ര വിചാരം പുലർത്തുകയെന്ന സന്ദേശവുമായി മംഗലപുരം നേതൃ സമിതി സംഘടിപ്പിച്ച ജനചേതന യാത്രയ്ക്ക് മുരുക്കുംപുഴ കൾചറൽ ഓർഗനൈസേഷൻ ലൈബ്രറിയിൽ വരവേല്പ് നൽകി.
സ്വികരണ സമ്മേളനം ജാഥാ ക്യാപ്റ്റൻ വേണുനാഥിന് പൊന്നാട അണിയിച്ചു കൊണ്ട് കൾചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റ് എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ സുകു, ലൈബ്രറി കൗൺസിൽ ജില്ലാ. എക്സി. അംഗം ജെ.എം റഷീദ്, ജാഥ മാനേജർ ജോർജ് ഫെർണാണ്ടസ്, സെക്രട്ടറി വി.വിജയകുമാർ, സിൽവ സ്റ്റർ.എസ്. ഗോമസ്, സ്റ്റാൻലി ഗോമസ്, എസ് ശശിന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയർ നേതൃത്വം നൽകി.