കോവളം:അദാനി വിഴിഞ്ഞം തുറമുഖം കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെയും വിഴിഞ്ഞം ലയൺസ് ക്ലബ് ഇന്റർനാഷണൽ,കിടാരക്കുഴി റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ രോഗനിർണയ ക്യാമ്പ് നഗരസഭ മുല്ലൂർ വാർഡ് കൗൺസിലർ ഓമന നിർവഹിച്ചു. കിടാരക്കുഴി ലയൺസ് ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് മണ്ണിൽ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. അദാനി ഫൗണ്ടേഷൻ ലൈവിഹുഡ് കോർഡിനേറ്റർ ജോർജജ് സെൻ.പി.ടി,അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ,ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവികളായ ഡോ.ജയകൃഷ്ണൻ, ഡോ.കലാവതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.