
തിരുവനന്തപുരം: മൈസൂരിൽ നിന്ന് ബാംഗ്ളൂർ വഴി കൊച്ചുവേളിയിലേയ്ക്ക് ഇന്നും ഞായറാഴ്ചയും ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. രാത്രി 11.30ന് മൈസൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 7.20ന് കൊച്ചുവേളിയിലെത്തും. 24,26തീയതികളിൽ രാത്രി 10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് ഏഴേകാലിന് മൈസൂരിൽ എത്തുന്നതാണ് മടക്ക സർവീസ്. ട്രെയിൻ നമ്പർ 06211/06212.