u

തിരുവനന്തപുരം; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 4/2021 തസ്തികയിലേയ്ക്ക് ജനുവരി 5,6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546448.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 167/2022) തസ്തികയിലേയ്ക്ക് ജനുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ രാവിലെ 9.30ന് സർട്ടിഫിക്കറ്റ് പരിശോധനയും 11.15ന് അഭിമുഖവും നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 168/2022) തസ്തികയിലേയ്ക്ക് ജനുവരി 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ രാവിലെ 8.30ന് പ്രമാണപരിശോധനയും 10.15ന് അഭിമുഖവും നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി സുവോളജി (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 281/2020) തസ്തികയിലേയ്ക്ക് ജനുവരി 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ രാവിലെ 8ന് സർട്ടിഫിക്കറ്റ് പരിശോധനയും 9.30ന് അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മലയാളം) (കാറ്റഗറി നമ്പർ 289/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28,29,30തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ 2 ബി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ 0471 2546324.

വകുപ്പുതല പരീക്ഷ

കേരള ജനറൽ സർവീസ്,കേരള ജല അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ടന്റ് (സ്‌പെഷ്യൽ ടെസ്റ്റ് -നവംബർ 2022) വകുപ്പുതല പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.