
കുറ്റിച്ചൽ:പട്ടിക വർഗ വികസന വകുപ്പിനുകീഴിൽ കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ.എസ്.പി.ഷാനിമോൾ അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽശാല സി.ഐ എൻ.സുരേഷ് കുമാർ എസ്.പി.സി ആക്ടിവിറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ഡ്രിൽ ഇൻസ്പെക്ടർ രതീഷ് കുമാർ,പി.ടി.എ പ്രസിഡന്റ് എം.പ്രശാന്ത്,സി.പി.ഒ നവാസ് എന്നിവർ സംസാരിച്ചു.