തിരുവനന്തപുരം: കേരളത്തിലെ സിവിൽ സർവീസ് ജീവനക്കാർ ജനസൗഹൃദ സിവിൽ സർവീസ് എന്ന മുദ്രാവാക്യത്തിൽ ഉറച്ചുനിന്ന് പോരാടണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ജില്ലാതല മെമ്പർഷിപ്പ് കാമ്പെയിൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.നജീം പറഞ്ഞു. കാംസഫ് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അരുൺലാൽ.ഡി.എസ് അദ്ധ്യക്ഷത വഹിച്ചു. കാംസഫ് സംസ്ഥാന പ്രസിഡന്റ് എൻ.കെ.സതീഷ്, ജനറൽ സെക്രട്ടറി സതീഷ് കണ്ടല, ജോയിന്റ് കൗൺസിൽ സംസ്ഥാനകമ്മിറ്റിയംഗം ആർ.സിന്ധു, സൗത്ത് ജില്ലാ സെക്രട്ടറി എസ്.അജയകുമാർ, കാംസഫ് സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി ആർ.സരിത, കാംസഫ് സംസ്ഥാന കമ്മിറ്റിയംഗം മുബാറക്ക് റാവുത്തർ, ജില്ലാട്രഷറർ സനൽകുമാർ യു.വി എന്നിവർ സംസാരിച്ചു.