k

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സെനറ്റ് നോമിനിയെ നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തതിനെതിരേ ചാൻസലറായ ഗവർണർ അപ്പീൽ നൽകിയേക്കും. സ്റ്റേ നീക്കാൻ സുപ്രീംകോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.