വിഴിഞ്ഞം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെയും യൂത്ത്മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വാഴമുട്ടം കുന്നുംപാറ മഠത്തിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് 29 മുതൽ 31 വരെ അന്നദാനം നടത്തുന്നു. കോവളം യൂണിയനിലെ എല്ലാ ശാഖകളുടെയും സഹകരണത്തോടെ കോവളം യൂണിയൻ മന്ദിരത്തിന് മുന്നിലാണ് അന്നദാനം.

കോവളം യൂണിയൻ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് എന്നിവ സംയുക്തമായി നടത്തുന്ന അന്നദാനം വിജയിപ്പിക്കുന്നതിനായി 24ന് യൂണിയനിലെ എല്ലാ ശാഖകളിലും ഉത്പന്ന സമാഹരണത്തിനായി യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ. സുരേഷ്, സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, വൈസ് പ്രസിഡന്റ്‌ പെരിങ്ങമ്മല സുശീലൻ,​ മറ്റ് യൂണിയൻ നേതാക്കൾ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി അരുമാനൂർ ദീപു,​ മറ്റ് യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ശാഖാ സന്ദർശനം നടത്തും.