kseb

തിരുവനന്തപുരം: പണമടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ചതിന് ബാലുശേരിയിൽ വീട്ടുടമ വാട്ടർ അതോറിട്ടി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശം. ജീവനക്കാരെ ഫോണിൽ വിളിച്ച വിവരങ്ങൾ തിരക്കിയ മന്ത്രി,​ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണുവിനോട് ആവശ്യപ്പെട്ടു.