
തിരുവനന്തപുരം : നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശി നിദ ഫാത്തിമയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലയാളി താരങ്ങൾ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്‌പോർട് കൗൺസിലിലെയും ഉത്തരവാദിത്തപ്പെട്ടവർക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാനോ പകരം സംവിധാനങ്ങൾ ഒരുക്കാനോ തയാറായില്ല. സർക്കാർ അന്വേഷിച്ച് കൃത്യവിലോപം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം.