saj

നെടുമങ്ങാട്: കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടാനേതാവ് അറസ്റ്റിൽ. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തിയ നെടുമങ്ങാട് കരിക്കുഴി തടത്തരികത്ത് വീട്ടിൽ കരിമൺ സജീർ എന്ന സജീറാണ് (42) ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ 14 കേസുകളുണ്ട്. കഴിഞ്ഞ മാസം 27നാണ് സജീറിനെ കാപ്പ നിയമ പ്രകാരം നാടുകടത്തിയത്.രാത്രി ഇയാൾ വീട്ടിലെത്തി ഒളിവിൽ കഴിയുന്നെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ,എസ്.എച്ച്.ഒ എസ്.സതീഷ് കുമാർ, എസ്.ഐ.മാരായ ശ്രീനാഥ്,സൂര്യ.കെ.ആർ.,റോജോമോൻ,സി.പി.ഒമാരായ അനൂപ്,ഷാൻ,അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.