തിരുവനന്തപുരം: സി.ബി.എസ്.ഇ ഭാരത് സഹോദയയുടെ ഇന്റർനാഷണൽ എഡ്യൂക്കേറ്റേഴ്സ് കോൺക്ലേവ് 27നും 28നും തിരുവല്ലം എയിസ് എൻജിനിയറിംഗ് കോളേജിൽ നടക്കുമെന്ന് ഭാരത് സഹോദയ പ്രസിഡന്റ് ഷിബു, പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 27ന് രാവിലെ 11ന് കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ പൂയം തിരുന്നാൾ ഗൗരി പാർവതി ബായി ഭദ്രദീപം തെളിക്കും. വാർത്താസമ്മേളനത്തിൽ കോൺക്ലേവിന്റെ ലോഗോ പ്രകാശനവും നടന്നു. ജനറൽ സെക്രട്ടറി അബ്ദുൾ സലാം, ട്രഷറർ ബിജു.എസ്.പിള്ള, ഡോ. ജയന്തി എസ് എന്നിവർ പങ്കെടുത്തു.