
മലയിൻകീഴ്: കുരുവിൻമുകൾ തിരുകുടുംബ പുതിയ ദൈവാലയത്തിന്റെ ഉദ്ഘാടനം 28ന് നെയ്യാറ്റിൻകര രൂപത അദ്ധ്യക്ഷൻ വിൻസന്റ് സാമുവൽ നിർവഹിക്കുമെന്ന് കെ.എൽ.സി.എ.പ്രസിഡന്റ് ഷിബുതോമസ് പറഞ്ഞു.ഒരു കോടിരൂപ വിനിയോഗിച്ച് നിർമ്മിച്ച ദൈവാലയം 330ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.
1936ൽ ഒരു കൂട്ടം വിശ്വാസികൾ ഒരുമിച്ച് പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കുകയും ചെറിയൊരു ഷെഡിൽ ആരാധന ആരംഭിക്കുകയും കർമലീത്താസഭാ വൈദികരുടെ നേതൃത്വത്തിൽ ബലിയർപ്പിച്ചും പ്രാർത്ഥിച്ചു.1968ൽ ദൈവാലയം പുതുക്കി പണിതു.86 വർഷത്തെ വിശ്വാസപാരമ്പര്യവും മച്ചേൽ,നരുവാമൂട്,കുരുവിൻമുകൾ പ്രദേശത്തെ ആരാധനാകേന്ദ്രവുമാണീ ദൈവാലയം.വിവിധ ലഘു സമ്പാദ്യപദ്ധതികൾ,ഇടവക വിശ്വാസികളുടെ സംഭാവനകൾ,നറുക്കെടുപ്പുകൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ ധനംസമാഹരിച്ചതെന്നും ഷിബുതോമസ് പറഞ്ഞു.എൻ.ഷാജി,വിൽസൺ,ഉദയൻ,സുബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.