m-m-hassan

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ച നേതാവാണ് കെ.കരുണാകരനെന്ന് യു. ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ലീഡർ കെ.കരുണാകരന്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം.

തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ലീഡറുടെ ഇടപെടൽ പുതിയ കോൺഗ്രസ് പ്രവർത്തകർ മാതൃകയാക്കണമെന്ന് മുതിർന്ന നേതാവ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

കെ.പി.സി.സി ഭാരവാഹികളായ എൻ.ശക്തൻ, ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു,മര്യാപുരം ശ്രീകുമാർ, ജി.സുബോധൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,പത്മജാവേണുഗോപാൽ, എൻ.പീതാംബരക്കുറുപ്പ്, ടി.ശരത്ചന്ദ്ര പ്രസാദ്, വി.എസ്.ശിവകുമാർ, വർക്കല കഹാർ,പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, കെ.മോഹൻകുമാർ, മണക്കാട് സുരേഷ്, നെയ്യാറ്റിൻകര സനൽ,
ഇബ്രാഹിംകുട്ടി കല്ലാർ, എം.എ.വാഹിദ്, കെ.പി.കുഞ്ഞിക്കണ്ണൻ, രഘുചന്ദ്രബാൽ തുടങ്ങിയവർ പങ്കെടുത്തു.