g-bhasi

വർക്കല: നടയറയിൽ നി‌ർമ്മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാംനിലയിലെ ഫാൾസ് സീലിംഗ് ജോലിക്കിടെ ഏണിയിൽ നിന്നുവീണ് കടയ്ക്കാവൂർ ഗുരുവിഹാർ ശ്രീജിത് ഭവനിൽ ജി.ഭാസി (54) മരിച്ചു. വീഴ്ചയിൽ നെഞ്ചിന് ഗുരുതരമായി ക്ഷതമേറ്റ ഭാസിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരണം . 19ന് ഉച്ചയ്ക്ക് 1.45 മണിയോടെയായിരുന്നു സംഭവം. സുനിതയാണ് ഭാര്യ. മക്കൾ: ശ്രീജിത് ബി.എസ്, ദേവിക ബി.എസ്. മരണാനന്തരചടങ്ങ് ജനുവരി 5ന് രാവിലെ 11.30 മണിക്ക്.