sivagiri-vipanana-mela

ശിവഗിരി: തീർത്ഥാടനം പ്രമാണിച്ച് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശിവഗിരിയിൽ ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശരത്ത്.വി.എസ്, ചിറയിൻകീഴ് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ഗോകുൽരാജ്.ജി.ആർ, ബ്ലോക്ക്, മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർമാരായ സ്റ്റാന്റ്ലി.ജി.എസ്, ജുംലത്ത്.ജി.എസ്, സഹകരണ ഇൻസ്‌പെക്ടർ സിന്ധു, നദീറാബീഗം, ബിനുലാൽ, പ്രവീണ തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് വർക്കല താലൂക്കുകളിലെ 22 എം.എസ്.എം.ഇ യൂണിറ്റുകളും മൂന്ന് കൈത്തറി സഹകരണസംഘങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്.