
ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് മേഖലാ സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈ. വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ധനീഷ് ചന്ദ്രൻ, മേഖലാ പ്രസിഡന്റ് ജോഷി ബാസു, ജനറൽ സെകട്ടറി കെ രാജേന്ദ്രൻ നായർ , ബി.മുഹമ്മദ് റാഫി , ഡി.എസ് ദിലീപ്, കമറുദ്ദീൻ, കെ. അനിൽകുമാർ, ആർ. ഷാജി, വനിതാ വിഭാഗം ട്രഷറർ ഉഷ ശാന്തകുമാ തുടങ്ങിയവർ സംസാരിച്ചു.