panni

കുറ്റിച്ചൽ: കുറ്റിച്ചലിൽ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോയ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രതികയുടെ മകൻ രാഹുൽ രാജിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ അരികിൽ രാഗം ഗ്രന്ഥശാലയ്ക്ക് സമീപത്താണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുൽരാജ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്