തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ഐ. സ്റ്റുവർട്ടിനെ അദ്ദേഹത്തിന്റെ 100ാം ജന്മദിനത്തിൽ അനുസ്‌മരിച്ചു. പ്രസ് ക്ളബിൽ നടന്ന ചടങ്ങ് മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ഡോ.എ .നീലലോഹിതദാസ് അദ്ധ്യക്ഷനായി. മന്ത്രി സി. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.
എം.എൽ.എമാരായ കെ. ആൻസലൻ, അഡ്വ.ഐ.ബി. സതീഷ്, മുൻ മുനിസപ്പൽ ചെയർപേഴ്സൻ ഡബ്ല്യു.ആർ.ഹീബ, ഫാ.ജി. ക്രിസ്തുദാസ്, ഫാ. ജയരാജ്, പ്രൊഫ.വി. കാർത്തികേയൻ നായർ, ആര്യനാട് സത്യൻ, കവടിയാർ ദാസ്, പൂഴിക്കുന്ന് അഡ്വ.സുധേവൻ തുടങ്ങിയവർ സംസാരിച്ചു.