തിരുവനന്തപുരം: വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിന്റെ 20ാം വാർഷികാഘോഷം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. പി.എം.എസ് ചെയർമാൻ ഡോ.പി.എസ്. താഹ,​ ഗുരു ഗോവിന്ദ് സിംഗ്,​ ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മഹേഷ് വർമ്മ,​ ഡോ.എസ്.സുദീപ്,​ ഡോ.അരുണിമ തുടങ്ങിയവർ പങ്കെടുത്തു. വാർഷികത്തിന്റെ ഭാഗമായി ഓട്ടോ,​ ചുമട്ടുതൊഴിലാളികൾക്ക് പി.എം.എസ് ഏർപ്പെടുത്തിയ സൗജന്യ മെഡിക്കൽ ഇൻഷ്വറൻസ് പോളിസിയും മന്ത്രി വിതരണം ചെയ്‌തു.