nazir

കാട്ടാക്കട:സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് കാട്ടാക്കട നക്രംചിറ കുളത്തിൽ മുങ്ങി മരിച്ചു. കാപ്പിക്കാട് എൻ.എൻ മൻസിലിൽ നസീർ(35)ആണ് മരിച്ചത്. 12 മണിയോടെയാണ് സുഹൃത്തുക്കളുമൊത്ത് കുളത്തിലിറങ്ങിയത്. വലയുമായി കുളത്തിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോഴേക്കും മുങ്ങിത്താഴ്ന്നു.സുഹൃത്തുകൾ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.തുടർന്ന് സുഹൃത്തുക്കൾ ഫർഫോഴ്സിനെ അറിയിച്ചു. കാട്ടാക്കട ഫയർ സ്റ്റേഷൻ ഓഫീസർ തുളസീധരൻ, മനോഹരൻ എന്നിവർ ചേർന്ന് പുറത്തെടുത്ത് കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ: സജ്ന.മക്കൾ:നിഹാൻ നിസാൻ.