mg

വർക്കല : ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ' ബോധദ്യുതി 2022 " സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. പരീക്ഷാ സൂപ്രണ്ട് ഡോ.സജേഷ് ശശിധരൻ പതാക ഉയർത്തി.തുടർന്ന് വിളംബര റാലിയും നടന്നു. വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത,സെനറ്റ് മെമ്പർ ഡോ.ജി.എസ്.ബബിത, അദ്ധ്യാപകരായ ആർ.ശ്യാംരാജ്, ആർ.അനില കുമാരി, മുൻ പ്രോഗ്രാം ഓഫീസർ ലക്ഷ്മി എസ്.ധരൻ, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ, ഡി. രേവതി തുടങ്ങിയവർ പങ്കെടുത്തു. ബി.അനാമിക പ്രാർത്ഥനാ ഗീതവും എസ്.സുകന്യ, നന്ദന.യു.എച്ച് എന്നിവർ എൻ.എസ്.എസ്.ഗീതവും ആലപിച്ചു. പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വീനസ്.സി.എൽ.നന്ദി പറഞ്ഞു. ഡിസംബർ 29ന്ക്യാമ്പ് സമാപിക്കും.