തിരുവനന്തപുരം: തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പിയുടെ തൊഴിലാളി സംഘടനയായ എൻ.എൽ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുളത്തൂർ മധുകുമാർ അദ്ധ്യക്ഷനായി. ദേശീയ വർക്കിംഗ്കമ്മിറ്റി അംഗം അഡ്വ. വർക്കല രവികുമാർ, ജില്ലാ ജനറൽ സെക്രട്ടറി പുന്നമൂട് രമേഷ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി, ഡോ.സൂനിൽബാബു, സുനിത കുമാരി,ശൂരനാട് ചന്ദ്രശേഖരൻ, ബിന്ദു രവീന്ദ്രൻ, വെള്ളാർ ശ്രീകുമാർ, റിയാസ് കൊല്ലം, അഞ്ചൽ സുനിൽ, സജേഷ്,മുരുകൻ, സന്തോഷ് മുളംമൂട്, സുബ്രഹ്മണ്യൻ.ജി, മോഹൻരാജ്, ജയൻ തമ്പാനൂർ, സുധീരൻ, ആവാടുതുറ ശശി, പൂവച്ചൽ ലളിത, ആര്യനാട് കുട്ടപ്പൻ, സ്റ്റീഫൻസൺ കാട്ടാക്കട തുടങ്ങിയവർ സംസാരിച്ചു.