p

തിരുവനന്തപുരം: കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് സോളാർ പീഡനക്കേസിൽ ക്ലീൻ ചിറ്റ് നൽകി സി.ബി.ഐ. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.

പരാതിക്കാരിയുടെ കോഴിക്കോട്ടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനെത്തിയപ്പോൾ പിന്നിലൂടെയെത്തി കടന്നുപിടിച്ചെന്നും മുൻമന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും വച്ച് പീഡിപ്പിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി.മൊഴിയിൽ പറയുന്ന 2011 ഒക്ടോബർ ഒമ്പതിനും 2012 മേയ് 24നും പരാതിക്കാരിയും വേണുഗോപാലും തമ്മിൽ കണ്ടിട്ടുണ്ടെങ്കിലും അന്ന് എന്ത് സംഭവിച്ചെന്ന് പറയാനുള്ള ബാധ്യത ഇരുവർക്കുമാണെന്ന് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പീഡനത്തെ തുടർന്ന് പരാതിക്കാരി തൃശൂർ അമല ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് മൊഴി. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സ തേടിയെന്നാണ് പറഞ്ഞത്. രണ്ടിടത്തും ചികിത്സാ രേഖകളില്ലെന്ന് സി.ബി.ഐ കണ്ടെത്തി. മുൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാലിനെ കാണാൻ ഡൽഹിയിലെത്തിയതെന്നാണ് പരാതിക്കാരിയുടെ മൊഴിയെങ്കിലും മുൻ ഭർത്താവ് ഇത് നിഷേധിച്ചു.

തന്റെ സ്റ്റാഫിനോടും ഡ്രൈവറോടും പീഡനവിവരം പറഞ്ഞിരുന്നെന്ന പരാതിക്കാരിയുടെ മൊഴി അവർ നിഷേധിച്ചു. പരാതിക്കാരി തെളിവായി ഹാജരാക്കിയ രണ്ട് ഹാർഡ് ഡിസ്‌കുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചെങ്കിലും അവയിൽ ഒന്നുമുണ്ടായിരുന്നില്ല. പീഡനത്തിനു ശേഷം പലതവണ വേണുഗോപാൽ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മൊഴിയും കള്ളമാണ്. 2012 മേയ് മുതൽ സെപ്തംബർ വരെ പരാതിക്കാരി വേണുഗോപാലിനെ 35 തവണ വിളിക്കുകയും 11 സന്ദേശങ്ങൾ അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വേണുഗോപാൽ ആകെ മൂന്നു വട്ടമേ പരാതിക്കാരിയെ വിളിച്ചിട്ടുള്ളൂ. പീഡനപരാതി ഉന്നയിച്ച ശേഷം പരാതിക്കാരി നിരന്തരം വേണുഗോപാലിനെ വിളിച്ചു.. അതിനാൽ, പരാതിക്കാരിയുടെ മൊഴി വിശ്വസനീയമല്ലെന്നും വേണുഗോപാലിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്.

സ​ത്യം​ ​വി​ജ​യി​ച്ചു​:​ ​കെ.​സി.​ ​വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​സോ​ളാ​ർ​ ​കേ​സി​ൽ​ ​സി.​ബി.​ഐ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ​ ​സ​ത്യം​ ​വി​ജ​യി​ച്ചു​വെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​പ്ര​തി​ക​രി​ച്ചു.​ ​ത​ന്നെ​ ​കു​ടു​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​അ​തു​കൊ​ണ്ടാ​ണ് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​അ​ഞ്ചു​ ​കൊ​ല്ലം​ ​അ​ന്വേ​ഷി​ച്ച​ ​കേ​സ് ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​സി.​ബി.​ഐ​യ്‌​ക്ക് ​വി​ട്ട​ത്.