
ബാലരാമപുരം: കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ അനുസ്മരണവും സർവമത പ്രാർത്ഥനയും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ അദ്ധ്യക്ഷത വഹിച്ചു. എ. അർഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, മെമ്പർ എൽ.ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേന്ദ്രൻ, വാർഡ് പ്രസിഡന്റുമാരായ എം.എം. ഇസ്മായിൽ, അബ്ദുൽ റഷീദ്, എം.ആർ. അനിൽകുമാർ, മുനീർ തുടങ്ങിയവർ സംസാരിച്ചു.