
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെയും പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള പാലിയേറ്റീവ് രോഗികൾക്കായുള്ള സ്നേഹസാഗരം കുടുംബസംഗമം പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ സ്വാഗതം പറഞ്ഞു.പാലോട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.പി.ആർ.മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.110 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും 16 കിടപ്പുരോഗികൾക്ക് ഫാനും ഒരാൾക്ക് മെത്തയും നല്കി.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,പഞ്ചായത്തംഗങ്ങളായ ലൈലാ ജ്ഞാനദാസ്,ബീനാ രാജു,കാനാവിൽ ഷിബു,സനൽകുമാർ,കടുവച്ചിറ സനൽ,അരുൺ എസ്.ബി,അംബികാമ്മ,നസീറ നസീമുദീൻ,ദീപ മുരളി,ശ്രീകുമാർ,പുഷ്കലകുമാരി,ഡോ.അജീഷ് വൃന്ദാവനം,ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു,ജെ.എച്ച്.ഐ ജിജു സാം എന്നിവർ പങ്കെടുത്തു.