bjp

നെടുമങ്ങാട്: ബി.ജെ.പി കരകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏണിക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആർ.പത്മകുമാർ,മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്,സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ,ജില്ലാ കമ്മിറ്റിയംഗം പൂവത്തൂർ ജയൻ,ജില്ലാ കമ്മിറ്റിയംഗം വിനോദിനി,മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു,വിനേഷ് കരകുളം,സുമയ്യ മനോജ്,സുനിലാൽ,സുനിൽ കുമാർ,മുരളീധരൻ,രതീഷ്,ബിന്ദു ശ്രീകുമാർ,സജു പരിയാരം,വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.