
പാറശാല: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിടിച്ച് ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു.ദേശീയ പാതയിൽ പാറശാല ഗവ.വി.ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഇന്നലെ രാവിലെ പത്തര മണിക്കാണ് സംഭവം.തിരുവനന്തപുരത്ത് നിന്നും നഗർകോവിലിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിന് മുന്നിലായി അതേദിശയിൽ പോകുകയായിരുന്ന ഓട്ടോറിക്ഷ, ഒരു വശത്തേക്ക് തിരിയുന്നതിനിടെ ബസ്സിലിടിച്ചാണ് മറിഞ്ഞത്.ഓട്ടോറിക്ഷ ഡ്രൈവർക്ക് നിസാര പരിക്കുകളുണ്ട്.