തിരുവനന്തപുരം: കിഴക്കുംകര കുഴിവിളാകത്ത് ശ്രീതമ്പുരാൻ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ സമാപന ദിവസമായ 27ന് വിശേഷാൽ പൂജകളോടെ രാവിലെ 10ന് സമൂഹപൊങ്കാല, 11.10ന് പൊങ്കാല നിവേദിക്കൽ, ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ, വൈകിട്ട് 5ന് നടതുറക്കൽ, 6.35ന് അലങ്കാര ദീപാരാധന, 7ന് അത്താഴപൂജ തുടർന്ന് സമൂഹപൂജ ആരംഭം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര രക്ഷാധികാരി കെ.പി. ശൈലചന്ദ്രൻ അറിയിച്ചു.