
തിരുവനന്തപുരം: എസ് യു ടി ആശുപത്രിയിലെ ക്രിസ്‌മസ് ആഘോഷം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്‌തു. ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും ചടങ്ങിൽ നടന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ.വി. രാജശേഖരൻ നായർ, സി.എൽ.ഒ രാധാകൃഷ്ണൻ നായർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ വകുപ്പ് മേധാവികളും മറ്റു ജീവനക്കാരും പങ്കെടുത്തു.