strike-

തിരുവനന്തപുരം: ജലഅതോറിട്ടിയിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടലിനെ തുടർന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​ കേന്ദ്ര കാര്യാലയത്തിലെ ചീഫ് എൻജിനീയർ ഓഫീസിന് മുന്നിൽ നടത്തിവന്ന സത്യഗ്രഹ സമരം ഒത്തുതീർപ്പായി. സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം വിജയിച്ചതിൽ യൂണിയൻ ആഹ്ളാദപ്രകടനം നടത്തി. സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ മിനി അദ്ധ്യക്ഷയായി. സെക്രട്ടറിയേറ്റ് മെമ്പർ ജി.ആർ.ഹേമന്ദ്,​ ജില്ലാസെക്രട്ടറി എം.ആർ.മനുഷ്. എസ്.ഹംസത്ത്, ജിതിൻ കെ.ആർ,​ ബ്രാഞ്ച് സെക്രട്ടറി ബൈജു എന്നിവർ പങ്കെടുത്തു.