കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ ആറാമത് ലക്ഷാർച്ചനയും മഹാമൃത്യുഞ്ജയഹോമവും മണ്ഡലവിളക്ക് മഹോത്സവ സമാപനവും 27ന് വിവിധ പരിപാടികളോടെ നടക്കും.
ക്ഷേത്ര മേൽശാന്തി ജി. സഞ്ജിത്ത് ദയാനന്ദന്റെ മുഖ്യ കാർമ്മികത്വത്തിൽ പത്തോളം പരികർമ്മികളുടെ നേതൃത്വത്തിൽ നടത്തുന്ന ലക്ഷാർച്ചനയും മഹാമൃത്യുഞ്ജയ ഹോമവും രാവിലെ 6ന് ആരംഭിച്ച് രാത്രി 7ന് സമാപിക്കും. വിവിധ ക്ഷേത്ര ചടങ്ങുകളോടെ നടക്കുന്ന ലക്ഷാർച്ചനയിലും മഹാമൃത്യുഞ്ജയ ഹോമത്തിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസനും സെക്രട്ടറി എസ്. സതീഷ്ബാബുവും അറിയിച്ചു.