mgm-dhanasahayam

വർക്കല:ആറ്റിങ്ങൽ മാമത്ത് നടന്ന റോഡപകടത്തിൽ പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന അഭിരാം എന്ന യുവാവിന് അയിരൂർ എം.ജി.എം മോഡൽ സ്കൂൾ 25000രൂപ ധനസഹായം നൽകി.സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എസ്.പൂജ അഭിരാമിന്റെ സഹോദരിക്ക് തുക കൈമാറി.ഫാദർ ഡോനി ഡി പോൾ,അക്കാഡമി ഡയറക്ടർ വിജയകുമാർ,പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ്,നന്മ കോ-ഓർഡിനേറ്റർ അനിത എന്നിവർ പങ്കെടുത്തു.