
തിരുവനന്തപുരം: നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ചേന്തി റസിഡന്റ്സ് അസോസിയേഷൻ അംഗം ടി.ആർ.സതീഷിന്റെയും ബി.ബിജിതയുടെയും മകൾ ശ്രിനിധിയെ ചേന്തി റസിഡന്റ്സ് അസോസിയേഷന്റ ആഭിമുഖ്യത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ പൊന്നാടയും പുരസ്‌കാരവും നൽകി അനുമോദിച്ചു. പ്രസിഡന്റ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ നടന്ന അനുമോദനത്തിൽ സെക്രട്ടറി കെ.സുരേന്ദ്രൻ നായർ, ജേക്കബ് കെ.എബ്രഹാം, എസ്.സനൽ കുമാർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ, പി.ഭുവനചന്ദ്രൻ നായർ, എൻ.ജയകുമാർ, വി.ലാൽജൂ, തങ്കമണി അമ്മ തുടങ്ങിയവർ പങ്കെടുത്തു.