ശ്രീകാര്യം :ഞാണ്ടൂർക്കോണം സൗഹൃദ റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും കലണ്ടർ പ്രകാശനവും ഫൾഗുണൻ വടവുക്കോട് നിർവഹിച്ചു.പുതുകുന്ന് സി.എസ്.ഐ.ചർച്ച് വികാരി ഷെറി.എസ്.റോബർട്ട് ക്രിസ്മസ് സന്ദേശം നൽകി.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.സുരേഷ് കുമാർ,അജി ആമ്പാടി,പുലിപ്പാറ ബിജു,കരിയം വിജയകുമാർ,ചെറിയാൻ ജോൺ,പത്മജ ഗ്ലാഡിസ്',ഗിരിജ റോളൻസ് ,സുന്ദരേശൻ നായർ , റോളൻസ്',ഡി.തങ്കയ്യൻ,വിക്രമൻ പിള്ള , മനോജ്, മോഹനൻ, സൈജു,അഡ്വ.രജ്ഞിനി, പ്രീത, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.