kudumbshree

പാറശാല: പാറശാല ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് എൽ.മഞ്ജുസ്മിത നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ശ്രീധരൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാറാണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വീണ,വാർഡ് മെമ്പർമാരായ അനിത, എം.സുനിൽ,ക്രിസ്തുരാജ്,പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ,അസിസ്റ്റന്റ് സെക്രട്ടറി ബി.അഭയൻ,കുടുംബശ്രീ ചെയർപേഴ്സൺ സബൂറ ബീവി,വൈസ് ചെയർപേഴ്സൺ സുകുമാരി,വിജി തുടങ്ങിയവർ പങ്കെടുത്തു.