bhinnasheshi

പാറശാല: സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ഭിശേഷി ജീവനക്കാരിക്കുള്ള പുരസ്‌കാരം നേടിയ പാറശാല കൊടവിളാകം ഗവ.എൽ.പി സ്‌കൂളിലെ അദ്ധ്യാപിക വിജിമോളിയെ സ്‌കൂൾ എസ്.എം.സിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ടി.കുമാർ അദ്ധ്യക്ഷത വഹിച്ചു.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ,വാർഡ് മെമ്പർ അനിത,ഇ.ഒ. ദേവപ്രദീപ്,എച്ച്.എം.സുജ,പി.ടി.എ സെക്രട്ടറി വിജയകുമാർ,ബി.ആർ.സി കോഓർഡിനേറ്റർ ബ്രീജ,സീനിയർ അസിസ്റ്റന്റ് ശൈലജ തുടങ്ങിയവർ സംസാരിച്ചു.