swekaranam

ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രയ്ക്ക് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ വമ്പിച്ച സ്വീകരണം നല്കി.ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു ജാഥനയിച്ചു.ആറ്റിങ്ങൽ ഡയറ്റിന് സമീപം ചേർന്ന യോഗം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ജാഥഅംഗം അജിത് കൊളാടി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈലജ ബീഗം,മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി മുരളി,സെക്രട്ടറി പേരയം ശശി,കവി രാധാകൃഷ്ണൻ കുന്നുംപുറം,എം.മുരളീധരൻ എന്നിവർ പങ്കെടുത്തു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര നന്ദിയും പറഞ്ഞു.