തിരുവനന്തപുരം: കഥകളിപ്രേമികൾക്ക് നളചരിതം കഥകളി മേളയൊരുക്കി ദൃശ്യവേദി. 27 മുതൽ ജനുവരി ഒന്നുവരെയും നാലിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന നളചരിതം കഥകളിയാണ് ദൃശ്യവേദിയുടെ 33-ാം കേരള നാട്യോത്സവത്തിന്റെ ഭാഗമായി കാണികൾക്കായി ഒരുക്കുന്നത്.ഇന്ന് വൈകിട്ട് 4ന് കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന നാട്യോത്സവത്തിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ദൃശ്യവേദി കനകജൂബിലി പുരസ്‌കാര സമർപ്പണം കലാമണ്ഡലം ഗോപിക്ക് നൽകി മന്ത്രി കെ.എൻ.ബാലഗോപാലും നിർവഹിക്കും.കനകജൂബിലി പുരസ്‌കാരത്തുകയായ 50,000 രൂപ സ്‌പോൺസർ ചെയ്ത സർവമംഗള ട്രസ്റ്റ് മേധാവി അജയ് കുമാറിനെയും ആദരിക്കും. തുടർന്ന് കഥകളി കലാകാരന്മാരുമായി കലാമണ്ഡലം ഗോപി സംവദിക്കും.ദൃശ്യവേദി സെക്രട്ടറി എസ്. ശ്രീനിവാസൻ,പ്രസിഡന്റ് പ്രൊഫ.സി.ജി രാജഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.