
വെള്ളറട:അമ്പൂരി ഗ്രാമപഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അമ്പൂരി ഫെസ്റ്റ് സാംസ്‌കാരിക ഘോഷയാത്രയോടുകൂടി ആരംഭിച്ചു.സാംസ്‌കാരിക ഘോഷയാത്ര ടൂറിസംജില്ല പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ വീട്ടിൽ ഫ്ളാഗ് ഒഫ് ചെയ്തു. വനം വകുപ്പ് ഇറിഗ്രേഷൻ ഡിപ്പാർട്ട് മെന്റ്, പട്ടിക വർഗ വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിറ്റുള്ളത്. ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാറസൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി,ലാലി ജോൺ,ബിന്ദു ബിനോയ്,വി.ഷാജി,എം.നിസാർ,അഖില ഷിബു,സുജ മോഹൻ,മോഹൻദാസ് ലക്ഷമണൻ,അമ്പിളി.ഡി.പുത്തൂർ തുടങ്ങിയവർ സംസാരിച്ചു. 27ന് സമാപിക്കും.