പാങ്ങോട് :പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ദിക്ർ ഹൽഖ വാർഷികം 26 മുതൽ 29 വരെ പാങ്ങോട് സാഹിറ കോളേജിൽ നടക്കും.26ന് വൈകിട്ട് 5 ന് മത സൗഹാർദ് സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ് ഘടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ എം.എം.ഷാഫി അധ്യക്ഷനായിരിക്കും.വള്ളക്കടവ് ഇമാം അബ്ദുൾ ഗാഫർ മൗലവി പുസ്തക പ്രകാശനവും പ്രഭാഷണവും നടത്തും.27ന് രാവിലെ 10ന് ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ്സ് പാങ്ങോട് എസ്.എച്ച്.ഒ എൻ.സുനീഷ് ഉദ്ഘാടനം ചെയ്യും.നെടുമങ്ങാട് എസ്.ഐ എ. ഷ റഫുദീൻ ക്ലാസുകൾ നയിക്കും.28 ന് രാവിലെ 10ന് മോട്ടിവേഷൻ ക്ലാസ്സ് എം. സിദ്ധിക്ക് എടുക്കും.27 നും 28നും രാത്രി 8 ന് മതവിജ്ഞാന സദസ്, ചങ്ങനാശ്ശേരി പഴയപള്ളി ചീഫ് ഇമം ഡോ ഹാഫിസ് ജുനൈദ് ജാഹരി പ്രഭാഷണം നടത്തും.29ഇന് വൈകിട്ട് 4 മണി മുതൽ തൃശൂർ സയ്യിദ് പി.എം.എസ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും .പാങ്ങോട് പുത്തൻ പള്ളി ചീഫ് ഇമം ഡോ ഷംസുദ്ധീൻ അഹ് സാനി അദ്ധ്യക്ഷനായും.പ്രാർത്ഥന സംഗമത്തിനു ശേഷം അന്നദാനം.പാങ്ങോട് പഞ്ചായത്ത് പ്രദേശത്ത് നിന്നും ആദ്യമായി ഐ. പി.എസ് നേടിയ ബി.കെ പ്രശാന്തൻ ടാൽ ട്രോപ് സി ഇ.ഒ സഫീർ നുദുമുദീൻ എന്നിവരെ ആദരിക്കും.